Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Wednesday 31 December 2014


പബ്ളിക് എന്‍ട്രന്‍സ് എക്സാമിനേഷന്‍ കോച്ചിങ് സ്കീ (പീക്സ്)


ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് പ്രാപ്തരാക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പബ്ളിക് എന്‍ട്രന്‍സ് എക്സാമിനേഷന്‍ കോച്ചിങ് സ്കീ (പീക്സ്) പരിഷ്കരിച്ച രീതിയില്‍ ഐ.ടി അറ്റ് സ്കൂള്‍ നടപ്പാക്കുന്നു.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് ഓരോ സ്കൂളുകളെ പീക്സ് കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ തിരഞ്ഞെടുത്ത 40 പേര്‍ക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള പരിശീലനമാണ് നല്‍കുക.

ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴി എല്ലാവര്‍ക്കും ലഭ്യമാകുമെങ്കിലും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഒ എം ആര്‍ പരീക്ഷയും സംശയങ്ങള്‍ ദൂരീകരിക്കാനുള്ള അവസരവുമുണ്ടാവും. അതിനായി ഈ കേന്ദ്രങ്ങളില്‍ വിദഗ്ധരായ അദ്ധ്യാപകരുണ്ടാകും. എല്ലാ ശനിയാഴ്ച്ചകളിലും ഒന്നിടവിട്ട ഞായറാഴ്ച്ചകളിലും 9.30 മുതല്‍ 11 വരെ ലൈവ് ടെലികാസ്റ്റിങ്ങ്, 11 മുതല്‍ 12വരെ സംശയ നിവാരണം, തുടര്‍ന്ന് ഒ എം ആര്‍ പരീക്ഷ, ചോദ്യ പേപ്പര്‍ അവലോകനം എന്നിവയാണ് പരിശീലനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രവേശന പരീക്ഷ നടക്കുന്ന ഏപ്രില്‍ വരെയാണ് പരിശീലനം.
നിയമസഭാ മണ്ഡലങ്ങളിലെ മള്‍ട്ടിമീഡിയ ലാബ് സൗകര്യങ്ങളുള്ള സ്കൂളുകളെയാണ് കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ 2015 നുവരി 4 ന് ഞായറാഴ്ച രാവിലെ 9 മണിയ്ക്ക്  താതു കേന്ദ്രങ്ങളി്‍ ഹാജരാകണം.
 
ജില്ലയില പീക്സ് കേന്ദ്രങ്ങള്‍
[ഓരോ സെന്ററുകളിലേയ്ക്കും പരിശീലനത്തിനായി തിരഞ്ഞടുത്ത വിദ്യാര്‍ത്ഥികളുടെ ലിസ്റ്റിനായി അതത് സെന്ററുകളില്‍ ക്ലിക് ചെയ്യുക]

  1. ഗവണ്‍മെന്റ് ഗേള്‍സ് എച്ച് എസ് എസ് നെയ്യാറ്റിന്‍കര
  2. വി പി എസ് എച്ച് എസ് ഫോര്‍ ബോയിസ് വെങ്ങാനൂര്‍
  3. ഗവണ്‍മെന്റ് എച്ച്എസ് എസ് പാറശ്ശാല
  4. ഗവണ്‍മെന്റ് എച്ച് എസ് എസ് ബാലരാമപുരം
  5. എസ് എം വി ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ് എസ് തിരുവനന്തപുരം
  6. വി എച്ച്എസ് എസ് വട്ടിയൂര്‍ക്കാവ്
  7. ഗവണ്‍മെന്റ് എച്ച് എസ് എസ് കുളത്തൂര്‍
  8. ഡി വി എം എന്‍ എന്‍ എം എച്ച് എസ് എസ് മാറനല്ലൂര്‍
  9. ഗവണ്‍മെന്റ് എച്ച് എസ് എസ് തൊളിക്കോട്
  10. ഗവണ്‍മെന്റ് എച്ച് എസ് എസ് കല്ലറ
  11. ഗവണ്‍മെന്റ് ഗേള്‍സ് എച്ച് എസ് എസ് നെടുമങ്ങാട്
  12. പി എന്‍ എം ഗവണ്‍മെന്റ് ഗേള്‍സ് എച്ച്എസ് എസ് കൂന്തള്ളൂര്‍
  13. ഗവണ്‍മെന്റ്  എച്ച് എസ് എസ് ഞെക്കാട്
  14. ഗവണ്‍മെന്റ് എച്ച് എസ് എസ് പാളയംകുന്ന്.

No comments:

Post a Comment