Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Saturday 1 October 2016

scribus

ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകള്‍ ഡസ്ക്ടോപ്പ് പബ്ലിഷിങ്( DTP) രംഗത്ത് ആധിപത്യം സ്ഥാപിക്കൂന്നു

ഡസ്ക്ടോപ്പ് പബ്ലിഷിങ്( DTP) രംഗത്തെ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറായ Scribus 2003 ല്‍ ആരംഭിച്ചതാണ്. ഈ രഗംത്തെ അതികായന്മാരോട് മല്‍സരിക്കാന്‍ കരുത്തുള്ള സവിശേഷതകളെല്ലാമുള്ളതാണ് സ്ക്രൈബസ്.  Unix, Linux, BSD, Mac OS X, Haiku, Microsoft Windows തുടങ്ങിയ ഓപ്പേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതും   TIFF, JPEG, and Adobe Photoshop, eps, svg തുടങ്ങിയവയെ പിന്തുണയ്ക്കുന്നതും പ്രിന്റിംഗ് രംഗത്തെ CMYK, ICC നിറങ്ങളെ നീയന്ത്രിക്കുന്നതിനുള്ള സൗകര്യവും ഓപ്പണ്‍ ഓഫീസ്, MS office, HTML ഫോര്‍മാറ്റുകളില്‍ നിന്നും ടെക്സ്റ്റുകളെ അനായാസം ഉള്‍പ്പെടുത്തുന്നതിനും ഇന്ററാക്ടീവ് PDF കള്‍ തയ്യാറാക്കുന്നതുമൊക്കെ  ഇതിന്റെ സവിശേഷതകളില്‍ ചിലതാണ്. യുണീകോഡ് പിന്‍തുണയുണ്ടെങ്കിലും മലളാളമടക്കമുള്ള Complex text layout (CTL) ഭാഷകള്‍ കൈകാര്യ ചെയ്യുന്നതില്‍ ഇതിന് പരിമിതികളുണ്ടായിരുന്നു. ഇതു മറികടക്കുന്നതിനുവേണ്ടി ആരംഭിച്ച പ്രോജക്ടായ scribus ctl ന്‍െ വിജയമാണ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകള്‍ ഡസ്ക്ടോപ്പ് പബ്ലിഷിങ്( DTP) രംഗത്ത് ആധിപത്യം സ്ഥാപിക്കൂന്നതിന് കാരണമാകുന്നത്. ഇനിമുതല്‍ മലയാളികള്‍ക്കും Scribus ഉപയോഗിക്കാനും പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ആരംഭിക്കാം.

 Ubuntu 16.04 നെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ scribus ctl (version 1.5.3.svn) ഉള്‍പ്പെടുത്തിയിട്ടുണ്ട്. അല്ലാതെ scribus ലഭിക്കുന്നതിന് ചുവടെ നല്‍കുന്ന command കള്‍ ഓരോന്നായി Terminal ല്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതി.
sudo apt-get purge -f scribus

sudo add-apt-repository ppa:olivier-berten/scribus

sudo apt-get update

sudo apt-get install scribus-ctl


Scribus ല്‍ മലയാളത്തില്‍ തയ്യാറാക്കിയ ഫയല്‍ PDF ആക്കുമ്പോള്‍ Rachana, chilanka തുടങ്ങിയ ചില ഫോണ്ടുകളില്‍ Rendering ഇപ്പോഴും ശരിയായിട്ടില്ല. Meera, Reghu ഫോണ്ടുകള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലായെന്നതും സൂചിപ്പിക്കട്ടെ.

No comments:

Post a Comment