Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Thursday 5 July 2012

വിക്കിഗ്രന്ഥശാല.

മലയാളത്തിലുള്ള പകർപ്പവകാശനിബന്ധനകളില്ലാത്ത കൃതികൾ ശേഖരിക്കുന്ന വിക്കിയാണ് മലയാളം വിക്കിഗ്രന്ഥശാല. ഒരു ഗ്രന്ഥശാലയുടെ സേവനങ്ങൾ ഉപയോക്താക്കൾക്ക് നല്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കപ്പെട്ട മലയാളം വിക്കിപീഡിയയുടെ സഹോദരസംരംഭമാണിത്. സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപപീഡിയയിൽനിന്ന് വ്യത്യസ്തമായി പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീന കൃതികൾ, പകർപ്പവകാശ കാലാവധി കഴിഞ്ഞ കൃതികൾ, പകർപ്പവകാശത്തിന്റെ അവകാശി പബ്ലിക്ക് ഡൊമൈനിൽ ആക്കിയ കൃതികൾ എന്നിവയെല്ലാം ഗ്രന്ഥശാലയിൽ ലഭ്യമാകും. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന മലയാളകൃതികൾ, മറ്റു് ഭാഷകളിലെ കൃതികളുടെ മലയാളലിപ്യന്തരണങ്ങൾ എന്നിവ വിക്കിഗ്രന്ഥശാലയിലേക്ക് കൂട്ടിച്ചേർക്കാവുന്നതാണ്.
ചരിത്രം
2006 മാർച്ച് 29-നാണ് മലയാളം വിക്കിഗ്രന്ഥശാലയുടെ തുടക്കം. പൂന്താനത്തിന്റെ ജ്ഞാനപ്പാനയാണ് ആദ്യമായി വിക്കിഗ്രന്ഥശാലയിൽ ചേർത്ത് തുടങ്ങിയത്. ആ വർഷംതന്നെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് ഗ്രന്ഥശാലയിലാക്കുന്ന പ്രവർത്തനം ആരംഭിച്ചു. 2008-2009-ൽ സത്യവേദപുസ്തകം, ഖുർആൻ, കേരളപാണിനീയം, കൃഷ്ണഗാഥ എന്നിവ സമ്പൂർണ്ണമായി വിക്കിഗ്രന്ഥശാലയിലെത്തിച്ചു. കുമാരനാശാന്റെയും ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും കവിതകൾ ഏതാണ്ട് പൂർണ്ണമായി ഗ്രന്ഥശാലയിൽ സമാഹരിച്ചിട്ടുണ്ട്.
ശ്രീനാരായണഗുരു, കുഞ്ചൻ നമ്പ്യാർ, പൂന്താനം, എഴുത്തച്ഛൻ, മേല്പത്തൂർ തുടങ്ങി നിരവധി പേരുടെ വിവിധ കൃതികൾ ഗ്രന്ഥശാലയിൽ സമാഹരണത്തിന്റെ പ്രാഥമികഘട്ടത്തിലാണ്. ഭാഗവതം കിളിപ്പാട്ട്, നാരായണീയം, ഗീതഗോവിന്ദം, ഋഗ്വേദം, ഇന്ദുലേഖ തുടങ്ങിയവ അപൂർണ്ണമായി നിൽക്കുന്നു. അറബിമലയാളത്തിലെ ആദ്യകാവ്യമായി കരുതപ്പെടുന്ന ഖാസി മുഹമ്മദിന്റെ മുഹ്‌യുദ്ദീൻ മാലയും, കെ.വി. സൈമൺ, പി.എം. കൊച്ചുകുറു, പി.വി. തൊമ്മി, മോശവത്സലം, വി. നാഗൽ, കൊച്ചുകുഞ്ഞുപദേശി തുടങ്ങിയവരുടെ ക്രിസ്തീയകീർത്തനങ്ങളും ആണ് വിക്കിഗ്രന്ഥശാലയുടെ അപൂർവത. ത്യാഗരാജകൃതികൾ, സ്വാതിതിരുനാൾ കൃതികൾ, ഉള്ളൂർ കൃതികൾ എന്നിവയും വിക്കിഗ്രന്ഥശാലയിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.

No comments:

Post a Comment