Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Wednesday 27 June 2012

ചരിത്രത്തില്‍ ഇന്ന്

ചരിത്രത്തില്‍ ഇന്ന്

2003 July 15
വല നെയ്യാന്‍ മോസില്ല
മോസില്ല ഫൗണ്ടേഷന്‍ രൂപീകരിച്ചു. ഓപ്പണ്‍ സോഴ്‌സ് പദ്ധതിയായ മോസില്ല പ്രോജക്‌റ്റിനെ നയിക്കാനും സഹായിക്കാനും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംഘടനയാണ് മോസില്ല ഫൗണ്ടേഷന്‍. 1998 നെറ്റ് സ്കേപ്പ് രൂപം നല്‍കിയ മോസില്ല ഓര്‍ഗനൈസേഷനാണ്  മോസില്ല ഫൗണ്ടേഷനായി രൂപം മാറിയത്. ഉപയോക്‌താവിന്റെ സ്വാതന്ത്ര്യത്തേയും സ്വകാര്യതയേയും മാനിച്ച് കൊണ്ട്, മേഖലയിലെ കോര്‍പ്പറേറ്റ് താത്‌പര്യങ്ങളെ വെല്ലുവിളിച്ചു കൊണ്ട് മോസില്ല യെന്ന ചുവന്ന കുറുക്കന്‍ ഇന്നും സൈബര്‍ ലോകത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
..............................................................................................
1942 July 13
നീല രക്തം....
പോളിഷ് ഉക്രെയിനിന്റെ ഭാഗമായ റോവ്നോയില്‍ 5000 ജൂതന്മാര്‍ ജര്‍മ്മന്‍ പട്ടാളക്കാരാല്‍ വധിക്കപ്പെടുന്നു. അന്നേ ദിവസം തന്നെ പോളണ്ടിലെ ജോസ്‌ഫോവില്‍ 1500 ജൂതന്മാര്‍ ജര്‍മ്മന്‍ പട്ടാളത്തിന്റെ തോക്കിനിരയായി. ചരിത്രത്തില്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ടിട്ടുള്ള ജന വിഭാഗമാണ് ജൂതന്മാര്‍. ജൂത വംശത്തെ ഉന്മൂലനം ചെയ്യാന്‍ നാസി ജര്‍മ്മനി നടത്തിയ ഹീനമായ ശ്രമങ്ങള്‍ ലോക ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളില്‍ ഒന്നാണ്.


1990 July 12
ചുവപ്പ് വാതില്‍ കടന്ന്.....
ബോറിസ് യെല്‍സിന്‍ സോവിയറ്റ് കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തില്‍ നിന്നും പുറത്തേക്ക്. പ്രതിവിപ്ലവത്തിനും തുടര്‍ന്ന് സോവിയറ്റ് യൂണിയനെ ശിഥിലീകരണത്തിക്ക് നയിച്ച സംഭവ പരമ്പരകള്‍ക്കും തുടക്കം. ശീതയുദ്ധം അവസാനിക്കുന്നതിനും ലോക ക്രമത്തില്‍ സമൂലമായ മാറ്റത്തിനും കാരണമായി  
....................................................................................................
1859 July 11
രണ്ടു നഗരങ്ങളുടെ കഥ.......
നോവല്‍ സാഹിത്യാകാശത്തിലെ തിളങ്ങുന്ന നക്ഷത്രം, വിശ്വപ്രസിദ്ധമായ 'A Tale of Two Cities' പ്രസിദ്ധീകരിച്ചു. വിക്‌ടോറിയന്‍ കാലഘട്ടത്തിലെ സാഹിത്യ പ്രതിഭയായ ചാള്‍സ് ഡിക്കന്‍സിന്റെ തൂലികയില്‍ നിന്നും അടര്‍ന്നു വീണ മുത്ത്. ഫ്രഞ്ച് വിപ്ലവത്തിന്റെ നഗ്നമായ നേര്‍കാഴ്‌ച. അക്ഷരങ്ങളില്‍ പണിത താജ്മഹല്‍..
.................................................................................................
1973 July 10
സ്വാതന്ത്ര്യം തന്നെയമൃതം..........
അത്‌ലാന്‍റിക്ക് സമുദ്രത്തിലെ ചെറു ദ്വീപുകളുടെ കൂട്ടമായ ബഹാമാസ് സ്വതന്ത്രമാകുന്നു. എഴുന്നൂറിലധികം ദ്വീപുകളുടെ കൂട്ടമാണ് ബഹാമാസ്. ബ്രിട്ടീഷ് അധിനിവേശത്തിലായിരുന്ന ഈ രാജ്യം അമേരിക്ക, ക്യൂബ എന്നീ രാജ്യങ്ങളുടെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. 'ഒരുമിച്ച് ഉയരങ്ങള്‍ തേടി ഇനിമുതല്‍ മുന്നോട്ട് ' എന്നതാണ് രാജ്യം മുന്നോട്ട് വച്ച സന്ദേശം. ബഹാമാസിന് ജന്മദിനാശംസകള്‍.
...........................................................................................


2011 July 9
മാറുന്ന ലോകം.............
ലോക ഭൂപടത്തിലേക്കൊരു പുതിയ അതിഥി. റിപ്പബ്‌ളിക്ക് ഓഫ് സൗത്ത് സുഡാന്‍ അംഗീകരിക്കരപ്പെടുന്നു.ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ  സുഡാനില്‍ നിന്നും സ്വതന്ത്രമാകുന്ന 10 തെക്കൻ സംസ്ഥാനങ്ങൾ ചേർന്ന ഭൂപ്രദേശമാണ് ദക്ഷിണ സുഡാന്‍. അന്‍പതോളം വര്‍ഷം നീണ്ടു നീന്ന ആഭ്യന്തര കലാപത്തിന്റെ പരിണിത ഫലം. ശിഥിലീകരണവും അതിന്റെ ഉപോല്‍പ്പന്നമായ പുതു നാമ്പുകളും പ്രകൃതി നിയമമാണ്. ഈ പ്രതിഭാസത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സൗത്ത് സുഡാന്‍.
....................................................................................
1550 July 7
മധുരിക്കും ഓര്‍മ്മകള്‍................
ആറാം നൂറ്റാണ്ടില്‍ മായ സംസ്‌കാരത്തിന്റെ ഭാഗമായാണ് കൊക്കൊ കുരുക്കളില്‍ നിന്നും ചോക്കലേറ്റ് രൂപപ്പെട്ടത്. കൊക്കൊ കുരുക്കള്‍ കറന്‍സിയായും പാനീയമായും ഉപയോഗിക്കുന്നുണ്ടെന്ന് 1520-ല്‍ കൊളമ്പസ്സ് കണ്ടെത്തി. 1528-ല്‍ സ്പെയിനെത്തിയ ചോക്കലേറ്റ് 1550-ല്‍ ലോകമാകെ അവതരിപ്പിക്കപ്പെട്ടു. ഇന്ന് മധുരത്തിന്റെ പര്യായമായ ചോക്കലേറ്റ് ലോകസംസ്കാരത്തിന്റെ അനിവാര്യതകളിലൊന്നാണ്.
.........................................................................
1811 July 5 
ചോരകോണ്ടെഴുതിയ ചരിത്രം........
15 വര്‍ഷത്തെ സമര പരമ്പരകള്‍ക്കോടുവില്‍ വെനുസ്വല സ്വതന്ത്രമാകുന്നു. പാരതന്ത്രത്തിന്റെ ചങ്ങലകള്‍ പോട്ടിച്ച ആദ്യ സൗത്ത് അമേരിക്കന്‍ ശക്തി. സ്പാനിഷ് അധിനിവേശത്തിന് അന്ത്യം.  സൈമണ്‍ ബോളീവിയറുടെ നേതൃത്വത്തില്‍ നടന്ന ത്യാഗോജ്ജല സമരത്തിന്റെ അനിവാര്യമായ വിജയം.
................................................................................ 
1777 July 2
മുന്‍പേ പറക്കുന്ന പക്ഷികള്‍ …...
പച്ചകുന്നുകളുടെ നഗരം, വെര്‍മോന്‍ഡ് പ്രവിശ്യയില്‍ അടിമത്വം നിര്‍ത്തലാക്കി. പിന്നേട് അമേരിക്കന്‍ ഐക്യനാടുകളുടെ ഭാഗമായി തീര്‍ന്ന ഈ നഗരം അടിമത്വ നിരോധന നിയമത്തിന് ഹേതുവായി. 
..................................................................................
1863 July 1  - 3

ചോരപ്പാടുകള്‍
അമേരിക്കയിലെ പെന്‍സില്‍വാലിയയിലെ ഗെറ്റിസ്ബര്‍ഗ്ഗ് പട്ടണത്തിന്റെ തെരുവുകളില്‍ ആഭ്യന്തര കലാപം. അമേരിക്കന്‍ കലാപത്തിലെ വഴിത്തിരിവ് എന്നു വിശേഷിപ്പിക്കുന്ന ഈ കലാപത്തില്‍ 8000 ത്തോളം പേരാണ് കൊല്ലപ്പെട്ടത്.
.....................................................................................

1971 ജൂണ്‍ 30
ചുവന്ന ആകാശം
ബഹിരാകാശ ശാസ്‌ത്രത്തിന് ആദ്യ മനുഷ്യബലി.  സോവിയറ്റ് ബഹികാശ വാഹനം സോയൂസ്സ് ദൗത്യത്തിന് ശേഷം അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കവെ തകരുന്നു. 3 ശാസ്‌ത്രജ്ഞര്‍ ഓര്‍മ്മയിലേക്ക്.....പിഴവുകള്‍ തിരുത്തി, രഹസ്യങ്ങള്‍ തേടി സോയൂസ്സ് വീണ്ടും മേഘങ്ങള്‍ക്കപ്പുറത്തേക്ക്.........രക്തസാക്ഷികള്‍ക്ക് ശാസ്‌ത്രലോകത്തിന്റെ പ്രണാമം........
------------------------------------------------------------------------

1949 ജൂണ്‍ 29
ഇരുളിലേക്ക്
സൗത്ത് ആഫ്രിക്കയില്‍ വര്‍ണ്ണ വിവേചനം അംഗികരിക്കപ്പെടുന്നു. മിശ്ര വിവാഹത്തിന് നിയന്ത്രണം. കറുപ്പും വെളുപ്പും മനുഷ്യര്‍ രണ്ടു തരം. കാലങ്ങളോളം നിലനിന്ന കരി നിയമങ്ങളുടെ തുടക്കം. ഇരുളിലേക്കൊരു ഭൂഖണ്ഡം.........
--------------------------------------------------
1987 ജൂണ്‍ 28
25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് (1987)ജൂണ്‍ 28-ന് ആദ്യമായി ഇറാനിയന്‍ പട്ടണമായ സാര്‍ധാഷില്‍ കെമിക്കല്‍ ആയുധം പ്രയോഗിക്കപ്പെട്ടു. സിവിലിയന്‍ ജനതയ്ക്ക് നേരെ നടക്കുന്ന ആദ്യ കെമിക്കല്‍ ആക്രമണം. താത്കാലിക വിജയങ്ങള്‍ക്കായി സഹജീവികള്‍ക്ക് നേരെ ഏതു നീചമായ ആക്രമണങ്ങള്‍ക്കും മുതിരാനുള്ള ആധുനിക മനുഷ്യന്റെ 'നീതിബോധത്തിന് 'ഇന്ന് 25 വയസ്സ്.
--------------------------------------------------


1 comment: